പാരിപ്പള്ളി: കല്ലുവാതുക്കല്‍ ആലുവിള കാരൂര്‍ വീട്ടില്‍ ഹല്‍വ നിര്‍മാണം നടത്തുന്ന കുമാറിനെ പട്ടാപ്പകല്‍ ആക്രമിച്ച പ്രതിയെ പിടി കൂടിയിട്ട് പോലീസ് വിട്ടയച്ചെന്ന് ആക്ഷേപം.
മറ്റ് പ്രതികളെ അറസ്റ്റ് ചെയ്യാതെ അലംഭാവം കാണിക്കുന്നതായും പരാതിയുണ്ട്.
ശനിയാഴ്ചയാണ് മാരകായുധങ്ങളുമായി വീട്ടിലെത്തിയ ആറംഗ സംഘം കൊല്ലുമെന്ന് ആക്രോശിച്ച് കുമാറിനെ മാരകമായി മര്‍ദിച്ചത്. തലയ്ക്ക് മാരകമായി പരിക്കേറ്റ കുമാര്‍ പാരിപ്പള്ളി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
നിരവധി ഗൂണ്ടാ കേസുകളിലും കാപ്പാ കേസ് പ്രതികളായ സംഘമാണ് ആക്രമണം നടത്തിയത്. പ്രതികളില്‍ ഒരാളെ പോലീസ് പിടികൂടിയെങ്കിലും സ്റ്റേഷനിലെത്തിച്ച ശേഷം വിട്ടയക്കുകയാണുണ്ടായത്.
ഗുണ്ടാവിളയാട്ടം നടത്തുന്ന പ്രതികളെ അറസ്റ്റ് ചെയ്ത് വധശ്രമം ഉള്‍പ്പടെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി നിയമത്തിനു മുന്നില്‍ കൊണ്ട് വരണമെന്നും ജനങ്ങളുടെ സൈ്വരജീവിതം സാധ്യമാക്കണമെന്നും അല്ലെങ്കില്‍ പ്രതിഷേധവുമായി മുന്നോട്ട് പോകേണ്ടിവരുന്നും കല്ലുവാതുക്കല്‍ വികസന സമിതി ചെയര്മാന് കല്ലുവാതുക്കല്‍ അജയകുമാര്‍ അറിയിച്ചു.